Posts

Image
കൃഷ്ണൻ!!! ഹൃദയത്തോട് ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന ഈശ്വര രൂപം, എന്നാൽ കൃഷ്ണൻ ഈശ്വരൻ മാത്രമോ ?? മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകതയാണ് ഈ കണ്ണന്, ഓരോരുത്തർക്കും തങ്ങൾ ഇഷ്ടപ്പെടുന്ന ഭാവത്തിൽ കൃഷ്ണനെ കാണുവാനും, സ്നേഹിക്കുവാനും, ആരാധിക്കുവാനും കഴിയുന്നു. മറ്റൊരു ദൈവരൂപത്തെയും നമുക്കിത്രയും സ്നേഹത്തോടെ , വാത്സല്യത്തോടെ , മാതൃഭാവത്തോടെ,പ്രേമഭാവത്തിൽ, സൗഹൃദ ഭാവത്തിൽ കാണുവാൻ കഴിയുമോ ?  ഇതെല്ലാം നമുക്കൊരുപോലെ ദർശിക്കുവാൻ സാധിക്കുക  സാക്ഷാൽ ശ്രീ കൃഷ്ണനിൽ മാത്രമാണ്.. അതിനാൽത്തന്നെയാണ് കൃഷ്ണൻ ഓരോരുത്തരുടെയും ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നതും. ജനിക്കുന്നതിനു മുൻപേ തന്നെ ഭീഷണി നേരിടേണ്ടിവന്ന ദേവകീ പുത്രൻ!! ജനിച്ച ഉടനേ തന്നെ അമ്മയെയും അച്ഛനെയും പിരിയേണ്ടിവന്ന വാസുദേവപുത്രൻ!! ശൈശവ, ബാല്യ കാലങ്ങളിൽ തന്നെ നിരവധി തവണ ശത്രുവിന്റെ ആക്രമണത്തെ നേരിടേണ്ടിവന്നവൻ!!  രുക്‌മിണിയെ രക്ഷിക്കുവാനായി തന്റെ ഏറ്റവും അമൂല്യമായ പ്രേമം പോലും ത്യജിക്കേണ്ടിവന്ന രാധയുടെ കണ്ണൻ!! മഹാഭാരതയുദ്ധത്തിൽ എല്ലാം എതിർപക്ഷത്തിനു നൽകി നിരായുധനായി സുഹൃത്തിനോടൊപ്പം നില കൊണ്ട കൃഷ്ണൻ!!, അങ്ങനെ ജനന സമയം മുതൽ സ്വർഗ്ഗാരോഹണം വ...
Image
നേരാം വഴി കാട്ടും ഗുരുവല്ലോ പരംദൈവം !!! ശ്രീനാരായണ ഗുരുവിനെ ഞാൻ ഒരിക്കലും ദൈവമായി കണ്ടിട്ടില്ല ,അതിനാൽ തന്നെ ഞാൻ ഒരിക്കലും ഒരു ഭക്തനായിരുന്നില്ല, ഒരു പക്ഷെ അതെന്റെ അജ്ഞത കൊണ്ടാവാം ..എന്നാൽ തീർച്ഛയായും ഗുരുവാണ് ദൈവത്തിലേയ്‌ക്കുള്ള വഴികാട്ടുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .. അത് ഞാൻ പഠിച്ച , അല്ലെങ്കിൽ എന്നെ പഠിപ്പിച്ച "മാതാ പിതാ ഗുരു ദൈവം' എന്ന നമ്മുടെ സംസ്കൃതിയിൽനിന്നാണ് . പക്ഷേ ഗുരുവിനെ അറിയും തോറും  ഗുരു എന്മുന്നിൽ സമുദ്രമായി പടരുന്നു അതിന്റെ ആഴവും പരപ്പും കൂടിക്കൂടി വരുന്നു, ഓരോ അറിവും എന്റെ പരിമിതമായ അറിവിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിലുമേറെയാണ്‌.  "അറിവിലുമേറെ അറിഞ്ഞിടുന്നവൻ തന്നു- രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി  ത്തെരുതെരെ വീണുവണങ്ങി യോതിടെണം"   വലിയ ഗുരുഭക്തരെന്നും, വിശ്വാസികൾ എന്നുമൊക്കെ സ്വയം പുകഴ്ത്തി നടക്കുന്നവർ, അവരുടെ പ്രവർത്തിയും കർമ്മവും കാണുമ്പോൾ  എത്രമാത്രം ഗുരുവിനെ ഉൾക്കൊള്ളുന്നു എന്ന് സംശയമാണ്.അവർക്കൊക്കെ ഗുരു വചനങ്ങളും, വാക്കുകളുമൊക്കെ  വെറും മേന്മ കാട്ടുവാൻ മാത്രമുള്ള ഉപാധികളാണ്. എന്റെ ചിന്തയിൽ ഗുരു പഠ...
Image
ചുവപ്പു നാടയിൽ തൂങ്ങിയാടുന്ന  പ്രവാസ ജീവിതങ്ങൾ   ബഹു.മുഖ്യമന്ത്രി, ഒരിക്കൽ അങ്ങു പറഞ്ഞു " ഓരോ ഫയലിലും ഓരോ ജീവിതങ്ങളുണ്ട് , അതു ചുവപ്പു നാടയിൽ കുരുങ്ങിപ്പോകരുത് " അന്ന്, എല്ലാ അഭിപ്രായ വത്യാസങ്ങൾക്കുമപ്പുറം അങ്ങയോടു ഒരു ബഹുമാനം തോന്നിയിരുന്നു.അതിനോടൊപ്പം ഇടതുപക്ഷത്തിന്റെ ഇലക്ഷൻ ടാഗ്‌ലൈൻ ആയ " എൽ ഡി എഫ് വരും എല്ലാം ശെരിയാകും" എന്ന് വെറുതെ തോന്നി ( ആ തോന്നലിൻറെ  ആയുസ്സ് ആദ്യത്തെ ഒന്നു രണ്ടു മാസമേ ഉണ്ടായിരുന്നുള്ളു)    സാർ,  അങ്ങേയ്ക്കു മാത്രമല്ല,എല്ലാ രാഷ്ട്രീയക്കാ ർക്കും പ്രവാസി ഒരു കറവപ്പശു മാത്രമാണ്,നിങ്ങൾ ഗൾഫിലേയ്ക്ക്  വരുമ്പോൾ അവിടെ എയർപോർട്ടിൽ നിങ്ങളെ സ്വീകരിക്കാനെത്തുന്ന പളുപളുത്ത കുപ്പായമിട്ട് വെളുക്കെ ചിരിക്കുന്നവർ മാത്രമല്ല സർ പ്രവാസികൾ, എയർപോർട്ടിൽ നിന്നും നിങ്ങൾ പുറത്തേയ്ക്കു വിലകൂടിയ കാറിന്റെ ശീതളിമയിൽ നിങ്ങൾക്കായി ബുക്ക് ചെയ്‌ത വലിയ സ്യുട്ട് റൂമുകളിലേയ്ക് പോകുമ്പോൾ പാതയ്ക്കിരുവശവും ഒന്നു കണ്ണോടിക്കുക  റോഡിൽ ചുട്ടുപൊള്ളുന്ന ചൂടിലും വെയിലിലും ദേഹമാസകലം മൂടിപ്പുതച്ച...

സർദാർ വല്ലഭായി പട്ടേൽ പ്രതിമയെ വിമർശിക്കുമ്പോൾ

Image
 പ്രതിമയെ വിമർശിക്കുന്നവർ !! നർമ്മദാ നദിയുടെ തീരത്തെ ഉദ്ദേശം അഞ്ച് ഏക്കറിൽ,ഏകദേശം പന്ത്രണ്ടു കിലോമീറ്റർ  കൃത്രിമ തടാകത്താൽ ചുറ്റപ്പെട്ട കിടക്കുന്ന സർദാർ വല്ലഭായി പട്ടേലിൻറെ പ്രതിമ ഇന്നത്തെ ഏറ്റവും ചൂടേറിയ ഒരു ചർച്ചയാണല്ലോ, മൂവായിരം കോടി രൂപ ചിലവഴിച്ചു ഇത്രയും ബ്രഹുത്തായ ഒരു പദ്ധതി സാക്ഷാത്കരിച്ചപ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവിധി സംവാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം ഈ "ഏകതാ ശില്പത്തിനെകുറിച്ചു എന്റെ പരിമിതമായ അറിവിൽ ഒരു വിശദീകരണം" രണ്ടായിരത്തി പത്ത്, ഒക്ടോബർ മാസം മുഖ്യമന്ത്രിയായി  തന്റെ പത്താമത്തെ വാർഷികം ആഘോഷിക്കുന്ന വേളയിൽ അന്നത്തെ ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ നരേന്ദ്ര മോദിയായാണ്, "ഗുജറാത്ത്‌ ഭാരതത്തിന് നൽകിയ ഏറ്റവും മഹആണ് പ്രതിമയുടെ ത്തരമായ ഉപഹാരം" എന്ന് വിശേഷിപ്പിച്ചു  ഇങ്ങനെയൊരു പ്രതിമാനിർമ്മാണത്തെകുറിച്ച് വെളിപ്പെടുത്തിയത്. ഇതിന്റെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി  സർദാർ വല്ലഭായി പട്ടേൽ രാഷ്‌ടീയ ഏകതാ ട്രസ്റ്റ്  (SVPRET) രൂപീകരിക്കുകയും ചെ...

പൊതിച്ചോർ!!

Image
 പൊതിച്ചോർ!! രാവിലെ എഴുനേറ്റു പ്രഭാതകൃത്യങ്ങളൊക്കെ  കഴിഞ്ഞു, അമ്മ തന്ന ചായയും കുടിച്ചു പത്രമൊക്കെ വായിക്കുമ്പോൾ , അമ്മ അടുക്കളയിൽ നല്ല തിരക്കിലാകും, നമുക്കതൊന്നും ഒരു പ്രശ്നമല്ല. പത്രം വായനയൊക്കെ കഴിഞ്ഞാൽ ഡ്രസ്സ്‌ ഒക്കെയിട്ടു നേരെ ഡൈനിങ്ങ്‌ ടേബിളിലെയ്ക്ക്, പ്രഭാത ഭക്ഷണത്തിനുള്ള ദോശയോ, ഇഡ്ഡലിയോ മറ്റോ കാണും . അപ്പോഴും അമ്മയുടെ തിരക്കിനൊരു കുറവുമുണ്ടാവില്ല. അതിനിടയിൽ അമ്മ തന്നെ പോയി പറമ്പിൽ നിൽക്കുന്ന  വാഴയില വെട്ടിക്കൊണ്ടുവരും എന്നിട്ടതു വെള്ളം കൊണ്ട് തുടച്ചു  തീയിൽ വാട്ടി വീണ്ടും  അമ്മയുടെ സാരിത്തുമ്പുകൊണ്ടു  തുടച്ചു വൃത്തിയാക്കി അതിലേയ്ക്കു ആവി പറക്കുന്ന നല്ല ചൂടു കുത്തരിച്ചോറു പകർന്ന് ചൂടാറാനായി ഡൈനിങ്ങ്‌ ടേബിളിലെയ്യ്ക്കും വെയ്ക്കും. ചൂടാറിയ ചൊറിലെയ്ക്കു, അരകല്ലിലരച്ച നല്ല തേങ്ങാചമ്മന്തി ഒരു ഒരുള, ഒരു കഷ്ണം പൊരിച്ചമീൻ  അല്ലെങ്കിൽ മുട്ട വറുത്തത്, പിന്നെ ഒരു തോരാനോ അല്ലെങ്കിൽ ചെറുപയർ  മെഴുക്കുപുരട്ടിയോ, . ഇത്രയുമാണ് വിഭവങ്ങൾ. എന്നിട്ട് ചോറു നല്ലതുപോലെ ഒതുക്കി വളരെ സൂക്ഷിച്ചു ഇല പൊട്ടാതെ പൊത...

ഒരു മാതൃദിന വിചാരം!!!

കുട്ടിക്കാലത്ത് ( ഇന്നും) ഇടിയും മിന്നലും എനിക്ക് ഭയമാണ്, അന്നൊക്കെ മാനത്തു കോളുകണ്ടാൽ തന്നെ വൈദ്യുതി വകുപ്പുകാർ സുരക്ഷാ കാരണത്താൽ ഫ്യുസ് ഊരും പിന്നെ ആ ദിവസം വൈദുതി സ്വാഹാ !! അതും ഇന്ന് കാണുന്നതുപോലുള്ള തെളിച്ചമൊന്നും അന്നത്തെ വൈദ്യുത ദീപങ്ങൾക്കില്ലായിരുന്നു. മിന്നാമിനുങ്ങുകളോടായിരുന്നു അവരുടെ മത്സരം. നിരത്തുകളിലെ കാര്യം പിന്നെ പറയേണ്ടല്ലോ. മിക്കവാറും സന്ധ്യയോടെയാകും മഴയുടെ തുടക്കം , അപ്പോൾ തന്നെ വൈദ്യുതി വകുപ്പുകാർ, വൈദ്യുതി നിശ്ചലമാക്കി മഴയയോട് അനുഭാവം പ്രകടിപ്പിക്കും. എങ്ങും ഇരുണ്ട്, വീശിയടിക്കുന്ന കാറ്റിൽ നിന്നുമാകും മിക്കവാറും മഴയുടെ തുടക്കം, ആദ്യമത് തന്റെ അരിശം തീർക്കുന്നത് മുറ്റത്തും,പറമ്പിലും നിൽക്കുന്ന വലിയ മരങ്ങളോടും കൊന്നത്തെങ്ങുകളോട്മാണ്, കാറ്റിന്റെ സംഹാര താണ്ഡവത്തിൽ മുടിയേറ്റ് നടത്തുന്ന മാവും , തെങ്ങിൻ തലപ്പുകളും കുട്ടിയായിരുന്ന എന്നിൽ ഭീതിയുടെ അലയടികൾ തീർക്കും, കൂട്ടിന് ഇടിയും മിന്നലും കൂടിച്ചേരുമ്പോൾ അത് ആരെയും ഭയപ്പെടുത്തുന്നരീതിയിൽ വന്യത കൈവരിക്കും. പൊടുന്നനെ വരുന്ന ഇടിയിൽ വീടിന്റെ ഭിത്തികൾ പ്രകമ്പനം കൊള്ളും,അതിൻറെ പ്രകമ്പനം മിനിറ്റുകളോളം നീണ്ടു നിൽക്കും ...
Image
മേഘങ്ങൾ!!! മേഘങ്ങൾ എന്റെ കൂട്ടുകാരായത് ഞങ്ങൾ പുതുതായി പണികഴിപ്പിച്ച വീട്ടിലേയ്ക്ക് മാറിയതിനുശേഷമാണ്, അപ്പോൾ ഞാൻ ആറിലോ ഏഴിലോ മറ്റോ ആണ്  . വയലിറമ്പിലായിയാണ്  പുതിയ വീട് , വീടിന് അതിരിടുന്ന വേലിക്കപ്പുറത്ത് വിശാലമായ നെൽപാടമാണ്‌, അതങ്ങനെ പച്ച പട്ടുടുത്ത് നീണ്ടു പരിലസിച്ചുകിടക്കുന്നു .പാടത്തി ൻറെ നടുവിലൂടെ പോകുന്ന ഒരു തോടുണ്ട് അത് വിശാലമായ പാടശേഖരത്തിനെ രണ്ടായി പകുക്കുന്നു. തോട്ടിൽ നിറയെ മീനുണ്ട്, പള്ളത്തിയും, സ്വർണ്ണവും വെള്ളിയും നിറങ്ങളോടുകൂടിയ കുറുവയും , കാരി , വരാൽ , കരട്ടി അല്ലെങ്കിൽ ചെമ്പല്ലിക്കൊര , ആമ , നീർക്കോലി, മുശി അങ്ങനെ നിരവധിയായ ജലജീവികളാൽ സമ്പന്നമാണ് ആ  ഇട തോട്. തോടിനപ്പുറം പിന്നെയും വയലാണ് അതിന് അതിരിടുന്നത് അപ്പൂപ്പന്റെ  തറവാടാണ്. വയലിന്റെ അങ്ങേയറ്റം നിറയെ മരങ്ങളും തെങ്ങുകളുമാണ്, വലിയ കൊന്നതെങ്ങുകൾ വയലിലേയ്ക്ക് ചാഞ്ഞു നിൽക്കുന്നതുകാണുവാൻ നല്ല രസമാണ്, കൊയ്ത്തു സമയങ്ങളിൽ ആ തെങ്ങിൻറെ ഓലയുടെ അഗ്രങ്ങളിൽ നിറയെ മനോഹരമായ കൂടുകൾ തീർക്കുന്ന കുരുവികളും, അപ്പോൾ തെങ്ങിന്റെ ഓലയുടെ തുമ്പുകൾ നിറയെ തൂക...