ചുവപ്പു നാടയിൽ തൂങ്ങിയാടുന്ന പ്രവാസ ജീവിതങ്ങൾ ബഹു.മുഖ്യമന്ത്രി, ഒരിക്കൽ അങ്ങു പറഞ്ഞു " ഓരോ ഫയലിലും ഓരോ ജീവിതങ്ങളുണ്ട് , അതു ചുവപ്പു നാടയിൽ കുരുങ്ങിപ്പോകരുത് " അന്ന്, എല്ലാ അഭിപ്രായ വത്യാസങ്ങൾക്കുമപ്പുറം അങ്ങയോടു ഒരു ബഹുമാനം തോന്നിയിരുന്നു.അതിനോടൊപ്പം ഇടതുപക്ഷത്തിന്റെ ഇലക്ഷൻ ടാഗ്‌ലൈൻ ആയ " എൽ ഡി എഫ് വരും എല്ലാം ശെരിയാകും" എന്ന് വെറുതെ തോന്നി ( ആ തോന്നലിൻറെ ആയുസ്സ് ആദ്യത്തെ ഒന്നു രണ്ടു മാസമേ ഉണ്ടായിരുന്നുള്ളു) സാർ, അങ്ങേയ്ക്കു മാത്രമല്ല,എല്ലാ രാഷ്ട്രീയക്കാ ർക്കും പ്രവാസി ഒരു കറവപ്പശു മാത്രമാണ്,നിങ്ങൾ ഗൾഫിലേയ്ക്ക് വരുമ്പോൾ അവിടെ എയർപോർട്ടിൽ നിങ്ങളെ സ്വീകരിക്കാനെത്തുന്ന പളുപളുത്ത കുപ്പായമിട്ട് വെളുക്കെ ചിരിക്കുന്നവർ മാത്രമല്ല സർ പ്രവാസികൾ, എയർപോർട്ടിൽ നിന്നും നിങ്ങൾ പുറത്തേയ്ക്കു വിലകൂടിയ കാറിന്റെ ശീതളിമയിൽ നിങ്ങൾക്കായി ബുക്ക് ചെയ്‌ത വലിയ സ്യുട്ട് റൂമുകളിലേയ്ക് പോകുമ്പോൾ പാതയ്ക്കിരുവശവും ഒന്നു കണ്ണോടിക്കുക റോഡിൽ ചുട്ടുപൊള്ളുന്ന ചൂടിലും വെയിലിലും ദേഹമാസകലം മൂടിപ്പുതച്ച...
Posts
Showing posts from June, 2019