കൃഷ്ണൻ!!! ഹൃദയത്തോട് ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന ഈശ്വര രൂപം, എന്നാൽ കൃഷ്ണൻ ഈശ്വരൻ മാത്രമോ ?? മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകതയാണ് ഈ കണ്ണന്, ഓരോരുത്തർക്കും തങ്ങൾ ഇഷ്ടപ്പെടുന്ന ഭാവത്തിൽ കൃഷ്ണനെ കാണുവാനും, സ്നേഹിക്കുവാനും, ആരാധിക്കുവാനും കഴിയുന്നു. മറ്റൊരു ദൈവരൂപത്തെയും നമുക്കിത്രയും സ്നേഹത്തോടെ , വാത്സല്യത്തോടെ , മാതൃഭാവത്തോടെ,പ്രേമഭാവത്തിൽ, സൗഹൃദ ഭാവത്തിൽ കാണുവാൻ കഴിയുമോ ? ഇതെല്ലാം നമുക്കൊരുപോലെ ദർശിക്കുവാൻ സാധിക്കുക സാക്ഷാൽ ശ്രീ കൃഷ്ണനിൽ മാത്രമാണ്.. അതിനാൽത്തന്നെയാണ് കൃഷ്ണൻ ഓരോരുത്തരുടെയും ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നതും. ജനിക്കുന്നതിനു മുൻപേ തന്നെ ഭീഷണി നേരിടേണ്ടിവന്ന ദേവകീ പുത്രൻ!! ജനിച്ച ഉടനേ തന്നെ അമ്മയെയും അച്ഛനെയും പിരിയേണ്ടിവന്ന വാസുദേവപുത്രൻ!! ശൈശവ, ബാല്യ കാലങ്ങളിൽ തന്നെ നിരവധി തവണ ശത്രുവിന്റെ ആക്രമണത്തെ നേരിടേണ്ടിവന്നവൻ!! രുക്‌മിണിയെ രക്ഷിക്കുവാനായി തന്റെ ഏറ്റവും അമൂല്യമായ പ്രേമം പോലും ത്യജിക്കേണ്ടിവന്ന രാധയുടെ കണ്ണൻ!! മഹാഭാരതയുദ്ധത്തിൽ എല്ലാം എതിർപക്ഷത്തിനു നൽകി നിരായുധനായി സുഹൃത്തിനോടൊപ്പം നില കൊണ്ട കൃഷ്ണൻ!!, അങ്ങനെ ജനന സമയം മുതൽ സ്വർഗ്ഗാരോഹണം വ...