Posts

Showing posts from June, 2016

മേഘാവൃതമായ ഒരവധിക്കാലം!

ഒരു ദിവസം മുഴുവൻ നീണ്ട നിന്ന ജോലിയുടെയും പിന്നെ ആകാംക്ഷാഭരിതമായ നീണ്ട യാത്രയുടെയും ക്ഷീണത്തിനൊടുവിൽ ഒരു സുഖ നിദ്ര.. കുഞ്ഞുങ്ങളുടെ ബഹളമാണ് നിദ്രയ്ക്കു ഭംഗം വരുത്തിയതു, വീണ്ടും ആലസ്യത്തിൽ മുഴുകി കുറച്ചുനേരം കൂടി, ഒടുവിൽ ഇളയ മകളുടെ സ്നേഹവാത്സല്യങ്ങൾ നിമിത്തം കിടക്കയിൽ നിന്നും എഴുനേറ്റിരുന്നു. പതിയെ ദിനചര്യകളിലെയക്ക്‌ മുഴുകി , അമ്മാമ്മ തന്ന ചായ വീണ്ടുമൊരു ഉണർവിലേയ്ക്കു എന്നെ ഉണർത്തി, ചായ കുടിയും പത്രപാരായണവും കഴിഞ്ഞു വീടിന്റെ ഉമ്മറത്തു കുറച്ച്നേരം , പുറത്തെ മരങ്ങളുടെ ഇലച്ചാർത്തുകളിൽ അപ്പോഴും തലേന്നു പെയ്തു തോർന്ന മഴത്തുള്ളികൾ തങ്ങി നിൽപ്പുണ്ട് , അവയിൽ സൂര്യപ്രകാശം പതിക്കുമ്പോൾ ജലകണങ്ങൾ വജ്ര ശോഭയോടെ വെട്ടിത്തിളങ്ങുന്നു, അതിനിടയിൽ അസൂയ പൂണ്ടൊരു ചെറു കാറ്റ് എവിടെനിന്നോ വന്നു ഇലത്തുമ്പിൽ  ഊഞ്ഞാലാടി നിന്ന ജലകണങ്ങളെ തള്ളി താഴെയിട്ടു. അപ്പോഴെല്ലാം നിഴലായി ഭാര്യകൂടെയുണ്ട്. പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞു,ഞാൻ ഇപ്പോഴുള്ളത് എന്റെ ഭാര്യയുടെ വീട്ടിലാണ്പതിയെ ഞങ്ങൾ  എന്റെ വീട്ടിലേയ്ക്കു പുറപ്പെടുവാൻ തയ്യാറായി. . സാധനങ്ങളെല്ലാം കാറിനുള്ളിൽ കയറ്റി അച്ഛനോ...