മഴ
മഴ എൻറെ അച്ഛന്റെ കരുതലാണ് മഴ എൻറെ അമ്മ തൻ തലോടലാണ് മഴ എൻറെ കൂടെപിറപ്പുമാണ് മഴ എൻറെ പ്രിയയുടെ സ്നേഹമാണ് മഴയെൻറെ ജീവിത രാഗമാണ് മഴയെൻറെ മനസ്സിൻറെ താളമാണ് മഴയെൻറെ കനവിൻറെ കനലുമാണ് മഴയെൻറെ സ്വപ്നത്തിൻ നിറവുമാണ് മഴയെൻറെ പ്രണയത്തിൻ ഭാവമാണ് മഴയെൻറെ വിരഹത്തിൻ നൊമ്പരവും മഴയെൻറെ കണ്ണുനീർ തുള്ളിയാണ് മഴയെൻറെ സ്വാന്ത്വന ഗീതമാണ് മഴപെയ്തു നനയുന്ന മലർകളെ പോൽ മഴയെന്റെ മനസ്സിലെ മലർവാടിയിൽ നിലാവിൻറെ നിർമല നിറവുമായി മനതാരിൽ കുളിരായി പെയ്തിറങ്ങും മഴയിൽ തളിർക്കുന്ന പ്രകൃതിയെപ്പോൽ മഴയെൻ മനസ്സിനെ തൊട്ടുണർത്തും പുതിയ പ്രതീക്ഷതൻ വിളംബരംപോൽ മഴയെൻ മനതാരിൽ പെയ്തിറങ്ങും സൂരജ്