മഴ

മഴ എൻറെ അച്ഛന്റെ കരുതലാണ് 
മഴ എൻറെ അമ്മ തൻ തലോടലാണ് 
മഴ എൻറെ കൂടെപിറപ്പുമാണ്
മഴ എൻറെ പ്രിയയുടെ  സ്നേഹമാണ് 
 
Image result for rain in kerala images
മഴയെൻറെ  ജീവിത രാഗമാണ് 
മഴയെൻറെ  മനസ്സിൻറെ താളമാണ് 
മഴയെൻറെ കനവിൻറെ കനലുമാണ് 
മഴയെൻറെ സ്വപ്നത്തിൻ നിറവുമാണ് 
 
Image result for rain in kerala images
മഴയെൻറെ പ്രണയത്തിൻ ഭാവമാണ് 
മഴയെൻറെ വിരഹത്തിൻ നൊമ്പരവും 
മഴയെൻറെ കണ്ണുനീർ തുള്ളിയാണ് 
മഴയെൻറെ സ്വാന്ത്വന ഗീതമാണ്‌ 
 
Image result for rain in kerala images

 
മഴപെയ്തു നനയുന്ന മലർകളെ പോൽ 
മഴയെന്റെ മനസ്സിലെ മലർവാടിയിൽ
നിലാവിൻറെ നിർമല നിറവുമായി 
മനതാരിൽ കുളിരായി പെയ്തിറങ്ങും 
 
Image result for rain in kerala images
മഴയിൽ തളിർക്കുന്ന പ്രകൃതിയെപ്പോൽ 
മഴയെൻ മനസ്സിനെ തൊട്ടുണർത്തും 
പുതിയ പ്രതീക്ഷതൻ വിളംബരംപോൽ 
മഴയെൻ മനതാരിൽ പെയ്തിറങ്ങും 
 
Image result for rain in kerala images 

സൂരജ്‌ 

Comments

Post a Comment

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്