ഒരു യാത്രയുടെ ഓർമ്മകുറിപ്പ്
ഒരു യാത്രയുടെ ഓർമ്മകുറിപ്പ്
കിടന്നിട്ടു ഉറക്കം വന്നില്ല, നാളെ വൈകിട്ടുവരെ എങ്ങനെ സമയം പോകുമോ എന്തോ? എന്തായാലും വീണ്ടും കണ്ണും പൂട്ടി കിടന്നു, കണ്ണടച്ചപ്പോൾ,മനസ്സിലി നിറയെ തെളിവാർന്നു നില്ക്കുന്നത് ഹരി താഭയാർന്ന നാട്ടിൻപുറവും ,ശോണി മയാർന്ന സായം സന്ധ്യയും,കൂടണയാ നായി പറന്നകലുന്ന പക്ഷികളെയും, പതുക്കെ പതുക്കെ നിദ്രയിലേക്കു വീണുറ ങ്ങുന്ന പ്രകൃതിയും.ഞാൻ കിടക്കുന്ന കിടക്കയില്നിന്നും ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ വെള്ളിനിലാവിൽ തലയാട്ടുന്ന തെങ്ങിൻ തലപ്പുകളും,, കുറച്ചകലെ നേടിയവിള ക്ഷേത്രത്തിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന പാട്ടും കേട്ടു കിടക്കുമ്പോൾ ശാന്തമായ ഒരു തടാകം പോലെയാണ് മനസ്സ് എത്രയോ നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു സമാഗമത്തിന് തിടുക്കം കൂടുകയാണ് എന്റെ മനസ്സ് .ആ ശാന്തതയിൽ പതുക്കെ പതുക്കെ നിദ് രയെൻ മിഴികളെ താരാട്ടു പാടിയു റക്കി.
അന്ന് നാഴികമണിക്ക് ഒരുപാടു പണിപ്പെടേണ്ടി വന്നില് ല എന്നെ ഉണർത്താൻ, അന്ന് പതിവിലും കൂടുതൽ സന്തോഷമായിരുന്നു, നിമിഷങ്ങൾ മാത്രം ഇഴഞ്ഞു നീങ്ങുന്നതുപോലെ!! ഇന്നൊരു പകലുകൂടി കഴിഞ്ഞാൽ, എന്നെ കാത്തിരിക്കുന്ന മാതാപിതാക്കളുടേയും, സഹോദരൻമാരുടെയും, സുഹൃത്തുക്കളുടെയും, പിന്നെ, എന്റെ മാത്രം സ്വകാര്യമായ നിലാവും ,നക്ഷത്രങ്ങളും , എന്നെ മാടിവിളിക്കുന്ന വയൽപ്പൂവുകളുടെയും, ഇടത്തോടുകളുടേയും ശാന്ത സുന്ദര ഭൂമിയും... എന്തേ സമയം ഒട്ടും നീങ്ങാത്തത്!!അങ് ങനെ ഒരുവിധത്തിൽ ജോലിയെല്ലാം തീർന് നു !! ഇനി ഓഫീസിൽ പോകണം പസ്പോര്ടും ടിക്കെറ്റും മറ്റും വാങ്ങണം , എല്ലാവരോടും യാത്ര പറയണം. യാത്ര പറയുന്ന നേരത്ത് ഓരോ മുഖങ്ങളിലൂടെയും മിന്നിമായുന്ന വിവിധ വികാരങ്ങൾ, സ്നേഹം, സന്തോഷം, പോകുവാൻ കഴിയാത്തത്തി ലുള്ള ഒരു നഷ്ടബോധം, അവിടെ ഞാൻ അവരുടെ എല്ലാവരുടെയും പ്രതിനിധിയാണ് ,ഓർമ്മകൾ തിമിർത്തു പെയ്യുന്ന ഒരു കഴിഞ്ഞ കാലത്തിലേക്ക് അവർ എല്ലാവരും മനസ്സുകൊണ്ട് ആ നിമിഷം തിരിച്ചുപോകുന്നു...
എല്ലാവരോടും യാത്ര പറഞ്ഞിട്ടു റൂമിലേക്ക് തിരിച്ചു ഒറ്റയ്ക്ക് പോകുമ്പോൾ, മനസ്സിൽ തിരക്കിട്ട് ഒരു അവലോകനം നടത്തുകയായിരുന്നു, ആഗ്രഹിച്ചത് പോലെ എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ വാങ്ങുവാൻ ശ്രമിച്ചിരുന്നു, ഇനി എയർപോർട്ടിൽ എത്തി ലെഗ്ഗേജ് ഒക്കെ ക്ലിയർ ആയാലേ ഒരു സമാധാനം കിട്ടൂ. വീട്ടിലെത്തി എല്ലാം വീണ്ടും ഉറപ്പുവരുത്തി തയ്യാറായി പോകുവാൻ തയ്യാറായി സുഹൃത്തിന്റെ വരവിനായി അക്ഷമനായി ഇരിപ്പ് തുടർന്ന്. പെട്ടന്നുതന്നെ മൊബൈൽ അവന്റെ വരവറിയിച്ചു, അങ്ങനെ ഐര്പോര്ടിലേക്ക് യാത്ര തുടര്ന്നു, യാത്രയിലുടനേരം ഞങ്ങൾ നാട്ടിലെ കാര്യങ്ങൾ ഓരോന്നായി അയവിറക്കികൊണ്ടേയിരുന്നു , അങ്ങനെ എയർപോർട്ടിൽ എത്തി പരസ്പരം ആലിഗനം ചെയ്തു യാത്ര പറഞ്ഞു പരിഞ്ഞു
നിരനിരയായി നില്ക്കുന്ന ആൾകൂട്ടത്തിൽ ഞാനും ഒരു കണ്ണിയായി, പതിയെ എന്റെ സ്നേഹത്തിന്റെയും ,പ്രതീക്ഷകളു ടെയും തൂക്കത്തിനു അധികവില നല്കാതെ എനിക്ക് ബോർഡിംഗ് പാസ്സുകിട്ടി . ഇനി കുറച്ചു ചെക്കിങ്ങുകൾ കൂടി കഴിഞ്ഞാൽ ഡ്യൂട്ടി ഫ്രീ ഷോപ്പാണു അടുത്ത ലക്ഷ്യം. അങ്ങനെ കണ്ണിൽ കണ്ടതെല്ലാം വാങ്ങി ബില്ലും കൊടുത്തിട്ട് അടുത്ത ചെയറിൽ ഇരുന്നു വാങ്ങിയ സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു, പിന്നെ അനൗൻസ്മെന്റിനു വേണ്ടിയു ള്ള ഒരു ചെറിയ നീണ്ട കാത്തിരിപ് പ് , പിന്നീട് വിളിക്കാനുള്ളവരെ യെല്ലാം വിളിച്ചു , തമാശയും കാര്യങ്ങളും മറ്റും പറയുന്ന നേരത്തും ഞാൻ അക്ഷമയോടെ ഇടയെക്കെല്ലാം എന്റെ വാച്ചിലെക്ക് നോക്കുന്നുണ്ടായിരുന്നു , ചുറ്റിലും എല്ലാവരും സന്തോഷകരമായ തിരക്കുകളിലയിരുന്നു , ഓരോ മുഖങ്ങളിലും ആകാംക്ഷയും ,അക്ഷമയും തെളിഞ്ഞു നില്ക്കുന്നു,അങ്ങനെ എല്ലാവരുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഉച്ചഭാഷിണിയില്നിന്നും യാത്രയ്ക്കുള്ള അറിയിപ്പ് വന്നു,പിന്നെ തിരക്കിട്ട് എല്ലാവരും ഗേ റ്റിലെയ്ക്കു നിരനിരയായി നീങ്ങി, പിന്നയും അക്ഷമയോടെ കുറച്ചു നേരത്തെ കാത്തുനില്പ്, അങ്ങനെ അവസാനത്തെ പരിശോധനയും കഴിഞ്ഞു വാതിലിൽ നിന്നിരുന്ന കിളിമൊഴി യും കടന്നു എൻറെ ഇരിപ്പിടവും കണ് ടെത്തി അടുത്തതായി കയ്യിലുള്ള സാധനങ്ങൾ മുകളിലെ കാബിനിൽ അടുക്കുക എന് നതാണ് , ഒരുവിധം എല്ലാം ഒതുക്കി വെച്ചിട്ടു സീറ്റിലെക്കു പതുക് കെ ഞാൻ അമർന്നിരുന്നു, കുറച്ചു കഴിഞ്ഞു എന്റെ സമീപത്തെ സീറ്റിലും ഒരു യാത്രികൻ വന്നു, കാഴ്ചയിൽ ഒരു സാധാരണ തൊഴിലാളിയു ടെ രൂപഭാവങ്ങൾ, കയ്യിലിരുന്ന മുഷിഞ്ഞ ചെറിയ ബാ ഗ് സീറ്റിനു അടിയിലേക്ക് നീക് കി വയ്ച്ചു, ഷേവു ചെയ്യാത്ത മുഖവും , ക്ഷീണഭാവവും, അല്പം മുഷിഞ്ഞ വസ്ത്രവും എന്നി ൽ ഒരു അസ്വസ്ഥത പരത്തി, അതിൽ നിന്നും ശ്രദ്ധ തിരിക്കു വനായി ഞാൻ മറ്റു യാത്രക്കാരിലേയ്ക്കും തിരക്കിലേയ്ക്കും ശ്രദ്ധ തിരിച്ചു , വിമാനത്തിൽ യാത്രക് കാർ തിക്കിതിരക്കി സാധനങ്ങൾ അടു ക്കുകയും ഇരിപ്പിടം തിരയുകയും ചെയ്യുന്നതിൻറെ തിരക്ക്, ചിലർ ഫോണിൽ സംസാരിക്കുന്നു, ചിലർ സഹയാത്രികരോട് പരിചയം കൂടുന്നു , എയർഹോസ്റ്റ്സു മാർ ചിലരെ സഹായിക്കുന്നു,അവസാനത്തെ യാത്രി കരും പ്രവേശിച്ച ശേഷം വിമാനത്തി ൽ നിന്നും സുരക്ഷാ നിർദേശങ്ങളും അറിയുപ്പു കളും ആരംഭിച്ചു, എങ്കിലും ആരും അതു ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയില്ല .മെല്ലെ മെ ല്ലെ ജനാലയിലെക്കു പുറത്തുള്ള കാഴ്ചകൾ പിന്നിലേയ്ക്ക് ഓടി മറഞ്ഞു തുടങ്ങി , വിമാനത്തിൽ നിന്നും സുരക്ഷാ നിർദേശങ്ങളും, അറിയിപ്പുകളും തുടർന്നു. പിന്നിലെക്കൊടുന്ന കാഴ്ചകൾക്കു വേഗവും കൂടി വന്നു , അതുവരെ സുരക്ഷാ നിർദേശങ്ങൾ തന്നിരുന്ന ഉദ്യോഗസ്ഥ അവരുടെ സീറ്റിലേയ്ക്ക് പിൻവാങ്ങി. പതിയെ പതിയെ കാലിന്റെ അടിയിൽ നിന്നും മണ്ണ് ഊർന്നു പോകുന്നതുപോലെ, ഞങൾ അതിവേഗം ആകാശത്തിന്റെ നീലിമയിലേക്ക് ഉയർന്നു പോങ്ങിക്കൊണ്ടെയിരുന്നു. മേഘ പാളികൾക്കിടയിലൂടെ കുറേയേറെ സ്വപനങ്ങളും ,പ്രതീക്ഷകളുമായി ഒരുകൂട്ടം മനുഷ്യർ. പതിയെ വിമാനത്തിന്റെ ഗതി നേരെയാവുകയും സ്വച്ചന്ദമായി യാത്ര തുടരുകയും ചെയ്തു .
ശീതള പാനീയങ്ങളും, മധുചഷകങ്ങളുമായി സുന്ദരിമാരായ ഐർഹൊസ്റ്റെസുമാർ യാത്രക്കാരെ സൽക്കരിക്കുന്നു,എന്റെ സമീപത്തുള്ള യാത്രികൻ നിർനിമേഷിതനായി നോക്കിയിരിക്കുന്നു, ഇടയിൽ അയാൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട് , ഞാൻ അത് അറിയാത്ത ഭാവത്തിൽ എന്റെ ഇരിപ്പിടത്തിൽ തല ചാരി കണ്ണടച്ച് ഇരുന്നു, അപ്പോളൊക്കെ അങ്ങു ദൂരെ പച്ചപുതച്ച പാടവരമ്പുകളും , നൂപുര സന്ധ്യകളും ,സ്വച്ചന്ദമായ പ്രകൃതിയും ഇളം കാറ്റും എന്റെ മനസ്സിനെ ചൂഴ്ന്നു നിന്നിരുന്നു, അതിൽ ലയിച്ചിരുന്ന എന്നെ വിളിച്ചുണർത്തിയത് ആംഗലേയത്തിലെ മധുര ശബ്ദമായിരുന്നു, നുരഞ്ഞു പൊങ്ങുന്ന ബിയർ ഗ്ലാസ്സിലെയ്ക്ക് പകർന്നു, കൊറിക്കുവാനുള്ള നിലക്കടലയും തന്നതിന് ശേഷം , എന്റെ സഹ യാത്രികനോടു എന്തു വേണം എന്ന് തിരക്കി ,ആഗ്യഭാഷയിൽ ബിയർ തിരഞ്ഞെടുത്ത ശേഷം പതിയെ എന്നോടായി എന്തോ പറഞ്ഞു, ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചില്ല , എന്നാലും പിന്നീട് ഞാൻ എന്റെ മറുപടി ഒന്ന് രണ്ടു വാക്കുകളിൽ ഒതുക്കി ,
ഞാൻ ചോദ്യങ്ങളോടുള്ള എന്റെ അതൃപ്തി മുഖഭാവത്തിലൂടെ പ്രകടമാക്കുകയും ചെയ്തു ,എങ്കിലും അയാൾ എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു, ആദ്യം കൊടുത്ത ബിയർ ഗ്ലാസിൽ നുരഞ്ഞു പൊങ്ങുന്നു,
" ഇതു കുടിച്ചാൽ ഉറങ്ങി പോകുമോ ?" അതായിരുന്നു അയാളുടെ ഒരു ശങ്ക
" ഇല്ല " എന്റെ മറുപടി ഒറ്റ വാക്കിലയിരുന്നു
അയാൾ പതിയെ ഒരു ബിയർ ബോട്ടിൽ അയാളുടെ മുഷിഞ്ഞ ബാഗിലേക്കു ഒളിപ്പിച്ചു , അത് ശ്രദ്ധിക്കാതെ ഞാൻ എന്റെ മുന്നിലെ ഗ്ലാസിൽ നിന്നും പതുക്കെ പതുക്കെ ബിയർ നുണഞ്ഞു കൊണ്ടിരുന്നു, ഒപ്പം എന്റെ ചിന്തകളെ ഓർമകളുടെ പച്ചപ്പിലേക്ക് അലയുവാനും വിട്ടു, അയാളുടെ ചോദ്യങ്ങൾ പിന്നെയും എന്റെ ഓര്മകളുടെ രസച്ചരടുപൊട്ടിച്ചു .
"എവിടെയാണ് താമസം"
"ഷാർജയിൽ "
"എന്താണ് പേര് "
ഞാൻ പേരു പറഞ്ഞു
അപ്പോഴ്ക്കും ഭക്ഷണവുമായി ഐർഹൊസ്റ്റസുമാർ എത്തി , ഞാൻ എന്റെ ഭക്ഷണം പറഞ്ഞു, ആയാളും എന്തോ പറഞ്ഞു ,അങ്ങനെ ഭക്ഷണമൊക്കെ കഴിഞ്ഞു, ഉറങ്ങുവാനായി ഞാൻ പിന്നിലേക്ക് തല ചായ്ച്ചു കണ്ണുകൾ അടച്ചു, പക്ഷെ അയാൾ പിന്നെയും ഓരോന്നായി ചോദിച്ചു കൊണ്ടേയിരുന്നു.
"നാട്ടിൽ എവിടെ"
"കരുനാഗപള്ളിയിൽ"
"അവധിക്കു പോകുകയായിരിക്കും അല്ലെ?"
"അതെ"
"എങ്ങനെ യാണ് വീട്ടിലേക്കു പോകുന്നത് ?"
"വീട്ടിൽ നിന്നും വിളിക്കുവാൻ ആളുവരും"
"ആരാണ് വരുന്നത് ?"
"അച്ഛനും അമ്മയും സഹോദരങ്ങളും വരും"
കുറച്ചു സമയം അയാൾ ഒന്നും മിണ്ടിയില്ല, എന്തുപറ്റി എന്നറിയാൻ ഞാൻ കഴുത് തിരിച്ചു നോക്കി അയാൾ കണ്ണടച്ചു പിന്നിലെ സീറ്റിലെക്കു ചാരിയിരിക്കുന്നു.
ഹോ ! സമാധാനമായി !! ഉറങ്ങുവാൻ പോകുകയയിരിക്കും ! ഞാൻ ചിന്തിച്ചു ! അപ്പോൾ അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു
"അച്ഛൻ വരും അല്ലെ?"
"അതെ" ഞാൻ ഉത്തരം പറഞ്ഞു എന്നിട്ട് ഞാൻ അയാളെ നോക്കി
"എന്റെ അച്ഛൻ മരിച്ചിട്ടാണ് ഞാൻ നാട്ടിലേക്ക് പോകുന്നത് "
എന്റെ മനസ്സിൽ ഞാൻ കേട്ടിപ്പൊക്കിയ അഹന്തയുടെ ചില്ലു കൊട്ടാരങ്ങൾ ഒരു നിമിഷത്തിൽ നിലംപൊത്തി ! അയാളോട് എനിക്ക് തോന്നിയ അസഹിഷ്ണുത നിമിഷ നേരത്തിനുള്ളിൽ അലിഞ്ഞില്ലാതെയായി , ഞാൻ ആകെ അസ്വസ്ഥനായി, എയർപോർട്ടിൽ എന്നെയും കാത്തുനില്ക്കുന്ന എന്റെ സ്നേഹമയനായ എന്റെ അച്ഛന്റെ സന്തോഷം നിറഞ്ഞ മുഖം എന്റെ മനസ്സിന്റെ തിരശീലയിലൂടെ ഒരായിരം തവണ കടന്നു പോയി .... പിന്നീടയാൾ കൂടുതലൊന്നും എന്നോട് സംസാരിച്ചില്ല. വിമാനത്തിൽ ലൈറ്റ് അണഞ്ഞു ,കുറച്ചു സമയം കൊണ്ട് വിമാനത്തിൽ എല്ലാം നിശബ്ദമായി, യാതികർ ഒക്കെ പതിയെ നിദ്രയുടെ മൂടുപടങ്ങളിലെയ്ക്ക് ഊളിയിട്ടു. മനസ്സിൽ എവിടെയോ വല്ലാത്ത ഒരു ഭാരം, എന്റെ സന്തോഷം ഒരു നിമിഷം കൊണ്ട് വീർപ്പുമുട്ടലായി, ഉറക്കം, എന്നിൽ നിന്നും മാത്രം അകലം പാലിച്ചു.... പതിയെ ഞാനും ഒന്നു മയങ്ങി !! തുടര്ച്ചയായ രണ്ടു മണി ശബ്ദമാണ് എന്നെ മയക്കത്തിൽ നിന്നും ഉണർത്തിയത്, എന്റെ ഇടതുവശതോട്ടു നോക്കിയപ്പോൾ അയാൾ സുഖമായി ഉറങ്ങുന്നു,
ഉറങ്ങട്ടെ ! ഞാൻ കരുതി, ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ എന്റെ ബാഗൊക്കെ ശരിയാക്കി എയർപോർട്ടിൽ കൊടുക്കുവാനുള്ള അപേക്ഷാ ഫാറം പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ ഉണർന്നു, ആയാളും ഫാറം പൂരിപ്പിക്കുവനായി ശ്രമിച്ചു, എന്നോട് ഒരു സംശയം ചോദിച്ചപ്പോൾ, ഞാൻ അയാളുടെ പസ്പോര്ട്ടു വാങ്ങി എല്ലാം പൂരിപ്പിച്ചു കൊടുത്തു, അപ്പോഴ്യ്ക്കും വിമാനം നിലത്തിറങ്ങുവാനുള്ള അറിയിപ്പ് മുഴങ്ങി, ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോൾ .. അങ്ങ് ദൂരെ മിനാമിനുങ്ങു പോലെ ചെറു വെട്ടങ്ങൾ പാഞ്ഞു പോകുന്നു, അവയുടെ വലിപ്പം വലുതായി വലുതായിവന്നു അങ്ങനെ കാലുകൾ ഭൂമിയെ സ്പർശിച്ചു! മനസ്സിന്റെ ഉള്ളിൽ വല്ലാത്ത ഒരു സ്വാതന്ത്രിയ ബോധം!! എന്റെ മണ്ണിന്റെ സ്വാതന്തൃം അതു നൽകുന്ന സുരക്ഷ, വല്ലാത്ത ഒരു ആശ്വാസo , വിമാനത്തിനുള്ളിൽ എല്ലാവരും അവരവരുടെ സാധനങ്ങളെല്ലാം എടുത്തു അക്ഷമരായി കാത്തുനിൽക്കുന്നു, എന്റെ സമീപത്തുള്ള യാത്രക്കാരൻ മാത്രം ഇതെല്ലാം നിസ്സഗനായി നോക്കി നില്ക്കുന്നു.
ഞങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് വിമാനത്തിൽ നിന്നും ആളുകൾ ഇറങ്ങിത്തുടങ്ങി, ഞാനും എന്റെ ബാഗ്ഗേജുമായി വെളിയിലേക്കിറങ്ങി, ആദ്യമായി ഞാൻ ദീർഘമായി ശ്വാസo ഉള്ളിലേക്കെടുത്തു എന്നിലേക്ക് എൻറെ നാടിൻറെ ആത്മാവു പുനപ്രവേശിച്ചു, ഒരു ചെറിയ കാറ്റുവന്നെൻ കവിളിൽ തലോടി എന്നെ വരവേറ്റു, അമ്മയുടെ സ്വാന്തനം പോലെ , ഞാൻ മാത്രമല്ല എല്ലാ യാത്രികരും അതേ വികാരമായിരിക്കും അനുഭവിചിട്ടുണ്ടാകുക .അങ്ങനെ തിങ്ങി നിറഞ്ഞ ബസ്സിൽ കയറി ടെർമിനലിലേക്ക്, അവിടെ നീണ്ട ഒരു കാത്തുനില്പ്പിനു ശേഷം കസ്റ്റംസ്സുദ്യോഗസ്ഥരുടെ കഴുകൻ കണ്ണ്കളിൽ നിന്നും വീണ്ടും എന്നെ കാത്തു നില്ക്കുന്ന എന്ടെ വീട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയിലേക്ക് !! സഹോദരന്മാരുടെ സ്നേഹത്തിലേക്കു, അമ്മയുടെ വാൽസല്യത്തിലേയ്ക്ക് , അച്ഛന്റെ സുരക്ഷിതത്വ ത്തിലേക്ക് ..അപ്പോഴാണ് ഞാൻ എന്റെ സഹയാത്രികനെ കുറിച്ച് ആലോചിച്ചത്, കണ്ണുകൊണ്ട് അവിടെയൊക്കെ പരതിയെങ്ങിലും ആ മുഖം മാത്രം കണ്ടില്ല... ഞാൻ അച്ഛന്റെ കൈയ്യിൽ മുറുകെപിടിച്ചു.എന്നെ ചേർത്തുപിടിച്ച അച്ഛന്റെ കണ്ണിൽ എവിടെയോ ഒരു ഒരു കണ്ണുനീർത്തുള്ളി ഒളിച്ചിരുന്നുവോ.. അറിയില്ല ... അപ്പോൾ ഞാൻ വീണ്ടും അച്ഛചന്റെ കൈവിരലിൽ തൂങ്ങി നടന്ന ബാല്യ കാലത്തിലായിരുന്നു.ഇപ്പോൾ തോന്നുന്നു, എപ്പോഴും അങ്ങനെയായിരുന്നാൽ
മതിയായിരുന്നുയെന്നു.കാലത്തിനു നരവീഴ്ത്താൻ കഴിയാത്ത കരുതലിന്റെ സുരക്ഷയിൽ ഞാൻ നടന്നു, അപ്പോഴുംഎന്റെ കണ്ണുകൾ ആ മുഖം തിരയുകയായിരുന്നു, ഒരു കയ്യാൽ ഞാൻ എന്റെ അച്ഛനെ എന്നോടു ചേർത്തു പിടിച്ചിരുന്നു.
സൂരജ്
a good write up.... sometimes a sentence from a stranger makes us stop and think more than hours of unending chats with known faces ... keep going
ReplyDeleteThanks Sindhu!!
Delete