Posts

Showing posts from June, 2018

പൊതിച്ചോർ!!

Image
 പൊതിച്ചോർ!! രാവിലെ എഴുനേറ്റു പ്രഭാതകൃത്യങ്ങളൊക്കെ  കഴിഞ്ഞു, അമ്മ തന്ന ചായയും കുടിച്ചു പത്രമൊക്കെ വായിക്കുമ്പോൾ , അമ്മ അടുക്കളയിൽ നല്ല തിരക്കിലാകും, നമുക്കതൊന്നും ഒരു പ്രശ്നമല്ല. പത്രം വായനയൊക്കെ കഴിഞ്ഞാൽ ഡ്രസ്സ്‌ ഒക്കെയിട്ടു നേരെ ഡൈനിങ്ങ്‌ ടേബിളിലെയ്ക്ക്, പ്രഭാത ഭക്ഷണത്തിനുള്ള ദോശയോ, ഇഡ്ഡലിയോ മറ്റോ കാണും . അപ്പോഴും അമ്മയുടെ തിരക്കിനൊരു കുറവുമുണ്ടാവില്ല. അതിനിടയിൽ അമ്മ തന്നെ പോയി പറമ്പിൽ നിൽക്കുന്ന  വാഴയില വെട്ടിക്കൊണ്ടുവരും എന്നിട്ടതു വെള്ളം കൊണ്ട് തുടച്ചു  തീയിൽ വാട്ടി വീണ്ടും  അമ്മയുടെ സാരിത്തുമ്പുകൊണ്ടു  തുടച്ചു വൃത്തിയാക്കി അതിലേയ്ക്കു ആവി പറക്കുന്ന നല്ല ചൂടു കുത്തരിച്ചോറു പകർന്ന് ചൂടാറാനായി ഡൈനിങ്ങ്‌ ടേബിളിലെയ്യ്ക്കും വെയ്ക്കും. ചൂടാറിയ ചൊറിലെയ്ക്കു, അരകല്ലിലരച്ച നല്ല തേങ്ങാചമ്മന്തി ഒരു ഒരുള, ഒരു കഷ്ണം പൊരിച്ചമീൻ  അല്ലെങ്കിൽ മുട്ട വറുത്തത്, പിന്നെ ഒരു തോരാനോ അല്ലെങ്കിൽ ചെറുപയർ  മെഴുക്കുപുരട്ടിയോ, . ഇത്രയുമാണ് വിഭവങ്ങൾ. എന്നിട്ട് ചോറു നല്ലതുപോലെ ഒതുക്കി വളരെ സൂക്ഷിച്ചു ഇല പൊട്ടാതെ പൊത...