ചുവപ്പു നാടയിൽ തൂങ്ങിയാടുന്ന പ്രവാസ ജീവിതങ്ങൾ



ബഹു.മുഖ്യമന്ത്രി, ഒരിക്കൽ അങ്ങു പറഞ്ഞു " ഓരോ ഫയലിലും ഓരോ ജീവിതങ്ങളുണ്ട് , അതു ചുവപ്പു നാടയിൽ കുരുങ്ങിപ്പോകരുത് " അന്ന്, എല്ലാ അഭിപ്രായ വത്യാസങ്ങൾക്കുമപ്പുറം അങ്ങയോടു ഒരു ബഹുമാനം തോന്നിയിരുന്നു.അതിനോടൊപ്പം ഇടതുപക്ഷത്തിന്റെ ഇലക്ഷൻ ടാഗ്‌ലൈൻ ആയ " എൽ ഡി എഫ് വരും എല്ലാം ശെരിയാകും" എന്ന് വെറുതെ തോന്നി ( ആ തോന്നലിൻറെ ആയുസ്സ് ആദ്യത്തെ ഒന്നു രണ്ടു മാസമേ ഉണ്ടായിരുന്നുള്ളു)
സാർ, അങ്ങേയ്ക്കു മാത്രമല്ല,എല്ലാ രാഷ്ട്രീയക്കാ ർക്കും പ്രവാസി ഒരു കറവപ്പശു മാത്രമാണ്,നിങ്ങൾ ഗൾഫിലേയ്ക്ക് വരുമ്പോൾ അവിടെ എയർപോർട്ടിൽ നിങ്ങളെ സ്വീകരിക്കാനെത്തുന്ന പളുപളുത്ത കുപ്പായമിട്ട് വെളുക്കെ ചിരിക്കുന്നവർ മാത്രമല്ല സർ പ്രവാസികൾ, എയർപോർട്ടിൽ നിന്നും നിങ്ങൾ പുറത്തേയ്ക്കു വിലകൂടിയ കാറിന്റെ ശീതളിമയിൽ നിങ്ങൾക്കായി ബുക്ക് ചെയ്‌ത വലിയ സ്യുട്ട് റൂമുകളിലേയ്ക് പോകുമ്പോൾ പാതയ്ക്കിരുവശവും ഒന്നു കണ്ണോടിക്കുക റോഡിൽ ചുട്ടുപൊള്ളുന്ന ചൂടിലും വെയിലിലും ദേഹമാസകലം മൂടിപ്പുതച്ചു ജോലിചെയ്യുന്നവരും കൂറ്റൻ കെട്ടിടസമുച്ചയങ്ങളിൽ തൂങ്ങിയാടി ക്‌ളീനിംഗ് ജോലികളിൽ മുഴുകുന്നവരും പ്രവാസികളാണ് സർ, നിങ്ങളെപ്പോലുള്ളവർക്ക് ഒരു നിമിഷം പോലും താങ്ങാനാവാത്ത ചൂടിനും വെയിലിനും അവരെ തോൽപ്പിക്കാനാകില്ല സർ,കാരണം അവരുടെ ചുമലിൽ നിരാലംബരായ കുടുംബങ്ങളുടെ പ്രതീക്ഷകളുടെ ഭാ രമാണ്, ആ ഭാണ്ഡം ചുമലിലുള്ളപ്പോൾ ഒരു ചൂടിനും അവരെ തളർത്തുവാൻ സാധിക്കില്ല. അവനും പ്രവാസിയാണ്......അല്ല.... അവനാണ് യഥാർത്ഥ പ്രവാസി... സ്വന്തം, ആയുസ്സും , ആരോഗ്യവും , സ്വപ്നവും ജീവിതവും മറ്റുള്ളവർക്ക് വേണ്ടി ഉഴിഞ്ഞുവയ്ക്കുന്ന അവരാണ് പ്രവാസികൾ..
മാസാമാസം, പൊതു ഖജനാവിൽ നിന്നു കൂടാതെ "അഭ്യുദയകാംക്ഷികൾ" നൽകുന്ന ടിക്കറ്റും
മറ്റു ചിലവുകളും മുതലാക്കി വിദേശത്തു പലവിധ "പഠനത്തിനായി" വരുമ്പോൾ, ഇവിടുത്തെ ലേബർ ക്യാമ്പുകളിൽ കൂടി ഒന്നു വരണം സർ, വെറുതെ വന്നു ഏതെങ്കിലും ലേബർ ക്യാമ്പിൽ വന്നുനിന്ന് ഫോട്ടോ എടുത്ത് മാധ്യമങ്ങളെ കാണിക്കുവാനല്ല,വന്ന് ഒരു മാസം, വേണ്ട ഒന്ന് രണ്ടു ദിവസം ഏതെങ്കിലും ലേബർ ക്യാമ്പിൽ ജീവിച്ചു ജോലിചെയ്യണം, എന്നിട്ടു സംസാരിക്കണം സർ പ്രവാസിയെക്കുറിച്ച് .
മറ്റു ചിലവുകളും മുതലാക്കി വിദേശത്തു പലവിധ "പഠനത്തിനായി" വരുമ്പോൾ, ഇവിടുത്തെ ലേബർ ക്യാമ്പുകളിൽ കൂടി ഒന്നു വരണം സർ, വെറുതെ വന്നു ഏതെങ്കിലും ലേബർ ക്യാമ്പിൽ വന്നുനിന്ന് ഫോട്ടോ എടുത്ത് മാധ്യമങ്ങളെ കാണിക്കുവാനല്ല,വന്ന് ഒരു മാസം, വേണ്ട ഒന്ന് രണ്ടു ദിവസം ഏതെങ്കിലും ലേബർ ക്യാമ്പിൽ ജീവിച്ചു ജോലിചെയ്യണം, എന്നിട്ടു സംസാരിക്കണം സർ പ്രവാസിയെക്കുറിച്ച് .
എല്ലാവരുടെയും ജീവിതം കരുപ്പിടിപ്പിച്ചു ,കുടുംബത്തി ന്റെയും, മറ്റുള്ളവരുടേയും ആവിശ്യങ്ങൾക് കും, ആഗ്രഹങ്ങൾക്കും നൽകി കഴിഞ്ഞു ബാക്കിയുള്ള ( ഉണ്ടെങ്കിൽ ) തുച്ഛമായ സമ്പാദ്യം സ്വരുക്കൂട്ടി വർഷങ്ങൾക്കു ശേഷം അവൻ നാട്ടിൽ വന്ന് ഒരു വർക്ക്ഷോപ്പോ, പെട്ടിക്കടയോ, അതുമല്ലെങ്കിൽ നാലു കന്നുകാലികളെയോ, ഒരൽപം കൃഷിയോ നടത്താമെന്ന് കരുതുന്നത് അതിൽനിന്നും കോടികൾ സമ്പാദിക്കാനല്ല സാർ... ശേഷിക്കുന്ന ജീവിതം സ്വന്തം ഭാര്യയുടെയും, മക്കളുടെയും മാതാപിതാക്കന്മാരുടെയും കൂടെ കഴിയുവാനാണ് സർ . അല്ലാതെ മുതലാളി ആയി ജീവിക്കുവാനല്ല, തനിക്ക് ഒരു വരുമാനം ലഭിക്കുന്നതിന് ഒപ്പം ഒന്നോ രണ്ടോ നാട്ടുകാർക്കുകൂടി ജീവിതമാർഗം നൽകിയാണ് ഓരോ ചെറിയ സംരഭങ്ങളും ആരംഭിക്കുന്നത് .പ്രകൃതിയുടെ ഒരു കാഠിന്യത്തിനും അവനെ തളർത്തുവാൻ കഴിയില്ല, അവൻ തളരില്ല കാരണം ചുമലിൽ തന്റെ ഉറ്റവരുടെ പ്രതീക്ഷകളുടെ ഭാണ്ഡമാണ് പക്ഷേ മുന്നിൽ ചിരിച്ചു കാട്ടി പിറകിൽ നിന്നും കുത്തുന്നത് മനസ്സിലാക്കാൻ അവന് കഴിയില്ല... കാരണം അവൻ അധ്വാനിച്ചു ജീവിച്ചു മാത്രം ശീലിച്ചിട്ടുള്ളവരാണ്, പരാന്ന ഭോജനം അവന് വശമില്ല . ...
ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും, ആയുസും ആരോഗ്യവും മറ്റുള്ളവർക്കായി പകുത്തുനൽകി ഒടുവിൽ പിറന്ന മണ്ണിൽ ബാക്കിവന്ന ജീവിതം പറിച്ചുനടാൻ വേണ്ടിയുള്ള ഒരു പാഴ് ശ്രമം, ജീവിതം കത്തിയെരിയുന്നത്, കണ്ടു നിൽക്കേണ്ടി വരുന്ന നിരാലബരായ ഒരു കൂട്ടം ഹതാശരായ മനുഷ്യരുടെ അവസാന ശ്രമം.......പെരുമഴകൾ കണ്ടുനിൽക്കാൻ മാത്രം വിധിച്ചവർ, അതനുഭവിക്കാൻ യോഗമില്ലാത്തവൻ ഒടുവിൽ അവസാനം വീഴുന്ന മഴത്തുള്ളികളെ കൈയ്യിലാക്കാൻ ശ്രമിക്കുന്നത് പോലെ,............ അത് തല്ലിക്കെടുത്തരുത് സർ !!...ഞങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ....
സൂരജ്
Comments
Post a Comment