നിശയുടെ സൗരഭം

നിശയുടെ സൗരഭം




കല്പവൃക്ഷ തരുക്കളോരുക്കിയ  
സ്വച്ഛമാം ആനന്ദവും കുളിരും 
കാറ്റിലാറാടുന്ന ഞാറ്റുവേല തൻ 
നേർത്തൊരീണവും ഉന്മാദ  നൃത്തവും 
ഓടിയെത്തിയ    കുഞ്ഞിളം തെന്നലിൽ  
ആർത്തുല്ലസിക്കുന്നു  തേന്മാവിൻ ചില്ലകൾ 









Image result for evening in kerala paddy field
ചക്രവാളത്തിന്റെ  സീമന്ത രേഖയിൽ 
സൂര്യനണിയിച്ച  സിന്ദൂര  ശോണിഭ 
കൂടണഞ്ഞീടുവാൻ വെമ്പുന്ന പക്ഷികൾ 
മേലെ വാനിലായി ചിത്രം ചമയ്ക്കുന്നു  
പൊങ്ങിപ്പറക്കുന്ന അപ്പൂപ്പൻ താടി പോൽ 
വാനിലങ്ങിങ്ങായ്   വെൺമേഘ കൂട്ടങ്ങൾ  









Image result for images stars through coconut trees in the evening
പിന്നിൽ മെല്ലെയായി  സൂര്യൻ മറയവേ  
കൂട്ടിനെത്തീടുന്നു ആവണി ചന്ദ്രിക
ചേലെഴുന്നോരു  പാൽനിലാവൊളി  
അന്തിവാനിൽ തെളിഞ്ഞു പരക്കുന്നു 
കൺചിമ്മിയെത്തുന്ന  നക്ഷത്ര കുഞ്ഞുങ്ങൾ  
ദൂരെയായി വാനിൽ പിച്ചവെച്ചീടുന്നു  









Image result for images stars through coconut trees in the evening
ഉന്മത്തനായി നൃത്തമാടുന്നു മാരുതൻ
പീലി വീശുന്നു പൂക്കളും ലാസ്യമായി  
കണ്ണുപൊത്തി കളിക്കുന്ന തെങ്ങോലയും 
ചിന്നി മിന്നി തിളങ്ങും പൊൻ  താരവും 
കുഞ്ഞിളം കാറ്റിൽ വിരുന്നു വരുന്നൊരു 
പൂത്ത പാല തൻ ഉന്മാദ  ഗന്ധവും 









Image result for images stars through coconut trees in the evening
കൂട്ടിനായോരു രാപ്പക്ഷി കേഴുമ്പോൾ    ,
ചാരെയെങ്ങോ മറുപാട്ട് കേൾക്കുന്നു 
ദൂരെ ദൂരെയായി പായുന്നു തീവണ്ടി 
ചൂളം വിളിച്ചും ,ചുമച്ചും കിതപ്പുമായി  
അപ്പുറത്തെ തൊടിയിൽനിന്നെന്ന പോൽ 
ഉച്ചത്തിലുള്ളൊരു കൂമൻ കുറുകലും 








Image result for images stars through coconut trees in the evening
എത്ര മനോഹരം  രാവിൻറെ ചാരുത  
എന്തു സുരഭിലം രാവിൻ പരിമളം  
നിർമ്മലമായൊരു രാവിൻറെ ഭംഗിയിൽ   
നിദ്രമറന്നു ലയിച്ചു ഞാൻ നിന്നുപോയി 
ചുറ്റിനും പെയ്യുന്ന രാവിന്റെ ഈണത്തിൽ 
നേർത്തൊരീണമായ് രാവിലലിഞ്ഞുപോയി     










സൂരജ് 

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്