കാലം
കണ്ടു നിൽപ്പതും കാലം
കാത്തുവെയ്പ്പതും കാലം
ഭൂതമാകുന്നതും കാലം
ഭാവി ആവതും കാലം
പുതുമയാവതും കാലം
പഴമ നെയ്യുന്നതും കാലം
നിയമമാകുന്നതും കാലം
നിയതിയാകുന്നതും കാലം
പൊട്ടി വിരിയുന്നതും കാലം
കത്തിയെരിയുന്നതും കാലം
മഞ്ഞു പെയ്യുന്നതും കാലം
അഗ്നി വർഷിക്കുന്നതും കാലം
ജനനമാകുന്നതും കാലം
ജനനിയാകതും കാലം
കാവൽ നിൽപ്പതും കാലം
കാലനാകുന്നതും കാലം
പുലരി പൂക്കുന്നതും കാലം
ഇരുൾ നിറയ്ക്കുന്നതും കാലം
ചിരിപരത്തുന്നതും കാലം
കരൾ പിളർത്തുന്നതും കാലം
ഓർമ്മയാകുന്നതും കാലം
ഉന്മയാകുന്നതും കാലം
മാറ്റമില്ലാത്തതും കാലം
മാഞ്ഞു പോകാത്തതും കാലം
സൂരജ്

Dear Friends
ReplyDeleteNew attempt, kindly advise your suggestions and comments
Sooraj