പ്രതീകം
ഇതൊരു പ്രതീകമാണ്, ദളിതന്റെ മാത്രമല്ല! കേരളത്തിലെ സാധാരണക്കാരന്റെ പ്രതീകം !
കൺമുന്നിൽ പട്ടിണി കിടക്കുമ്പോഴും, അത് കാണാതെ മറ്റെവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ നാലോട്ടിന് വേണ്ടി പ്രതികരിക്കുന്ന രാഷ്ട്രീയ സാമുദായിക കൂട്ടുകച്ചവടക്കാരുടെ മുഖംമൂടിക്കു നേരെ പിടിച്ച കണ്ണാടിയാണിത്
ദളിതനെന്നും,സവർണനെന്നും, ഭൂരിപക്ഷമെന്നും , ന്യുനപക്ഷമെ
അന്തിചർച്ചക്കായി ആളെകൂട്ടി കൂട്ടികൊടുപ്പിന്റെയും, കൊലപാതകങ്ങളുടെയും, രാഷ്ട്രീയ വ്യഭിചരങ്ങളുടെയും, പങ്കിട്ടെടുക്കലിന്റെയും കണക്കെടുക്കുന്ന മാധ്യമ ഹിജിഡ കളുടെയും ( ഇതിനൊന്നും സമയമില്ലല്ലോ. അല്ലെങ്കിൽ തന്നെ പാവങ്ങളുടെ പ്രാരബ്ധം റേറ്റിങ്ങ് കൂട്ടില്ലല്ലോ.) മറച്ചു പിടിക്കാൻ നോക്കുന്ന ദൈന്യതയുടെ മുഖം
തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ അവാർഡു തിരികെ കൊടുക്കും എന്നു പറഞ്ഞു മേനി നടിക്കുന്ന സാഹിത്യ ശിരോമണികളും, അവർ മൂടിവയ്ക്കാൻ ശ്രമിക്കുന്ന ചീഞ്ഞു നാറുന്ന തനിരൂപം .
സ്വന്തം നഗ്നത മറച്ചുവെച്ചു തമിഴ്നാട്ടിലെയും ,ബീഹാറിലെയും
അരക്ഷിരരായി, ചോർന്നോലിക്കുന്ന , അടച്ചു പൂട്ടില്ലാത്ത, ഒറ്റമുറിയിൽ കഴുകൻ കണ്ണുകളിൽ നിന്നും ജീവ ഭയത്തോടെ ഒളിച്ചിരിക്കുന്ന ഇനിയുമൊത്തിരി നിരാലംബരായ മനുഷ്യ ജീവനുകൾ കനിവിന്റെ ഇത്തിരി വെട്ടത്തിനു കാതോർത്തിരിപ്പുണ്ട്, അവരുടെ ദൈന്യതയുടെ നേർകാഴ്ച .
ഇനിയെങ്കിലും കാണണം അല്ലെങ്കിൽ തിരഞ്ഞു പിടിച്ചു കണ്ടെത്തി രക്ഷ പ്പെടുത്തണം ഇതുപോലെയുള്ള നിരാലംബരെ, അതോ ഇനിയും കാത്തിരിക്കുകയാണോ, ഇതുപോലൊരു ഇരയുടെ ജീരണ്ണിച്ച ശരീരത്തിൽ നിന്നും പുഴു നുരയ്ക്കുന്നതും കാത്ത് ?? മറ്റൊരു കപട വിലാപത്തിന് ..
ഈ വിലാപത്തിനു രണ്ടുനാളിന്റെ ആയുസ്സേ ഉള്ളൂ എന്നറിയാം, വളരെപ്പെട്ടന്നുതന്നെ നമ്മളുടെ മാധ്യമങ്ങളും, രാഷ്ട്രീയ സാംസ്കാരിക നേതാക്കാൻ മാരും പുതിയ എല്ലിൻ കഷ്ണങ്ങൾക്ക് പിറകെ പോകും.
അപ്പോഴും, വർക്കലയിലും മറ്റു സ്ഥലങ്ങളിലും ,പുറത്തുവരാതെ , ആരും ചർച്ച ചെയ്യാതെ , മിന്നി തെളിയുന്ന ക്യാമറക്കണ്ണ്കളുടെ വെളിച്ചം പതിയാത്ത പുതിയ ജിഷമാർ പിച്ചിചീന്ത പ്പെട്ടുകൊണ്ടേയിരിക്കും, ...
സൂരജ്

Comments
Post a Comment