ഓർമ്മയിൽ ഒരു വൈകുന്നേരം !!!
കൃത്യം നാലുമണിആകുമ്പോൾ കോളേജിൽ നിന്നും വരും( ,വന്നു കൈയ്യിലുള്ള പുസ്തകം ( പറയാനും വേണ്ടി ഒരുപാടൊന്നുമില്ല, രണ്ടായി മടക്കിയ ഒരു നോട്ടു ബുക്ക് മാത്രം) മേശമേലേയ്ക്കുപേക്ഷിച്ചു അമ്മ തരുന്ന ചായയും കുടിച്ച് സൈക്കിൾ എടുത്തൊരു പോക്കാണ്, ആദ്യം എത്തുന്നതു പിള്ളയുടെ മാടക്കടയുടെ മുന്നിലാണ്, പതിയെ പതിയെ ഓരോരുത്തരായി എത്തിതുടങ്ങും, ആരു വന്നാലും ആദ്യ ചോദ്യം
"അളിയാ പോയോ" എന്നാണു,
അതു ഞങ്ങളുടെ നാട്ടിലെ സുന്ദരിയായ ഒരു ടീച്ചറെകുറിച്ചുള്ള അന്വേഷണമാണ്,
"ഇല്ല സമയമാകുന്നതല്ലേ ഉള്ളൂ" ഉത്തരം ഓട്ടോ സ്റ്റാന്റിലെ സുഹൃത്തുക്കളുടെ വകയാണ്, ആസമയം ഇനി എത്ര വലിയ ഓട്ടമാണ് എങ്കിലും അവരതു ഒഴിവാക്കും.
അങ്ങനെ കാത്തു നിൽക്കുമ്പോൾ അങ്ങ് ദൂരെ ഒരു കുടയുടെ തണലിൽ എല്ലാവരും കാത്തു നിന്ന ആ സുന്ദരി വരവായി, മന്ദം മന്ദം നടന്നു നീങ്ങുന്ന ആ തരുണീ മണിയിലായിരിക്കും പിന്നീടുള്ള ശ്രദ്ധ, ഒരു ചെറു പുഞ്ചിരിയോടെ അവർ കടന്നുപോകുന്നതോടെ പിന്നെ എല്ലാവരും സമാധാനത്തോടെ അവരവരുടെ അടുത്ത കാര്യങ്ങളിലെയ്ക്ക് കടക്കും,അവിടെ കുറച്ചു സമയം കൂടി നിന്നതിനു ശേഷം പിന്നെ എല്ലാവരും കൂടി നേരെ അച്ചായന്റെ വീഡിയോ ഷോപ്പിലേയ്ക്ക്, അവിടെ തൊട്ടടുത്തുള്ള കട മിൽമയുടെതാണ്, വൈകുന്നേരം അഞ്ചു മണി വരയേ അവിടെ പ്രവർത്തനമുള്ളൂ അതു കഴിഞ്ഞാൽ ആ കടയുടെ തിണ്ണയും പരിസരവും ഞങ്ങളുടെ മാത്രം വിഹാര കേന്ദ്രമാണ്. കുറച്ചു സമയതിനുള്ളിൽത്തന്നെ എല്ലാവരും എത്തിച്ചേരും, സതീശൻ,മനോജ് ,ജോയിസ്, അലക്സ്, സുമേഷ്, ദിനേശ്, അനിലാൽ, അനി, ചെറൂലി,ശ്രീകുമാർ, അഫ്സൽ പിന്നെ ജിബുവും ബിജുവും, അപ്പോഴേയ്ക്കും സോണിയും എത്തും, അവനെത്തിയാൽ പിന്നെ ധൃതി യാണ്,
"വാ പോകാം, സമയമായി, ഇനി താമസിച്ചാൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ ഇരുട്ടാകും, പെട്ടന്നു നടക്കൂ"
എന്നിട്ടെല്ലാവരും, ബിജുവിന്റെയും ജിബുവിന്റെയും വീട്ടിൽ നിന്നും ബാറ്റും,പാഡും , സ്റ്റമ്പുകളും എടുത്തു ഘോഷയാത്രയായി ഞങ്ങളുടെ " ഈഡൻ ഗാർഡനിലെയ്ക്കു" ( മറ്റുള്ളവർ അതിനെ "നാലു കണ്ട"മെന്നാണ് വിളിക്കുന്നത്) മാർച്ചു ചെയ്യും, അപ്പോഴേക്കും ശിവജി, രഘു,ബാഹുലേയൻ മുതലായവരും ഗ്രൗണ്ടിൽ എത്തിയിട്ടുണ്ടാവും.അവിടെയെത്തിയാൽ പിന്നെ ആദ്യം ടീം വിളിക്കുക എന്നതാണു ആദ്യ കർമ്മം, എന്നും ആദ്യം ടീം വിളി തുടങ്ങുന്നതു സോണി ആയിരിക്കും, ആദ്യം തന്നെ പറയും,
"ഞാനും, മനോജും" പിന്നെ കളിക്കുന്ന കുറച്ചു ആൾക്കാരെ കൂടി വിളിക്കും. അത് കേൾക്കുമ്പോൾ എതിർ ക്യാപ്ടൻ പറയും
" എങ്കിൽ പിന്നെ ബാക്കിഉള്ളവരെയും കൂടി വിളിച്ചോ"
അങ്ങനെ പരസ്പരം സംസാരിച്ചു ഒരുവിധം ബാലൻസെടായ രണ്ടു ടീമുകൾ ആകും.ആരെയൊക്കെ വിട്ടുകൊടുത്താലും സോണി, മനോജിനെ എതിർ ടീമിനു നൽകില്ല, കാരണം മനോജാണ് അന്നു ഞങ്ങളുടെയിടയിൽ ഏറ്റവും വേഗതയിൽ പന്തെറിയുന്നത്, അത് മാത്രമല്ല, മനോജ് ബൌൾ ചെയ്യുമ്പോൾ ആരെങ്കിലും അറിയാതെ ഒരു ബൌണ്ടറി അടിച്ചാൽ( പന്തു ശരീരത്തിൽ കൊള്ളതിരിക്കുവാനുള്ള ശ്രമത്തിൽ , മനപ്പൂർവമല്ലെങ്കിൽ പോലും) പിന്നെ അവനു ഭയങ്കര വാശിയും ദേഷ്യവുമാണ് ,പിന്നെ ബാറ്റു ചെയ്യുന്നവന്റെ തല, മുഖം മുതലായ മർമ്മ സ്ഥാനങ്ങൾ ആയിരിക്കും അവന്റെ ലക്ഷ്യം, ആ ശ്രമത്തിൽ പിന്നെ എറിയുന്ന പന്തുകൾക്ക് ഒരു നിയന്ത്രണവും ഉണ്ടാവില്ല.
അതു കൊണ്ടു സോണി റിസ്ക് എടുക്കുവാൻ നില്ക്കില്ല.
കളി തുടങ്ങിയാൽ പിന്നെ, ഇന്ത്യ - പാക്കിസ്ഥാൻ , ഓസ്ട്രെലിയ - ഇംഗ്ലണ്ട് മുതലായ മത്സരങ്ങൾ ഞങ്ങളുടെ വീറിനും വാശിക്കും മുന്നിൽ ഒന്നുമല്ല,പലപ്പോഴും കളി കാര്യമായി ,കയ്യാങ്കളിയുടെ വക്കോളം എത്തും.പക്ഷെ കളി കഴിഞ്ഞാൽ വീണ്ടും ഞങ്ങൾ ഒന്നാണ്.
കളിയ്ക്കു മുന്നേ, അണ്ണായെന്നും, അച്ചായായെന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള വിളികൾ,ഫീൽഡ് ചെയ്യുമ്പോൾ പറ്റുന്ന ചെറിയ പിഴവുകളുടെ അടിസ്ഥാനത്തിൽ പലപ്പോഴും," എടാ അണ്ണാ" എന്നും, "എടാ പന്ന അച്ചായാ" എന്നും മാറ്റി വിളിയ്ക്കപ്പെടും, അതു മനപ്പൂർവമല്ല കേട്ടോ,എങ്കിലും വലിയ ജാടയിൽ നെഞ്ചൊപ്പം ഇൻചെയുത് നടക്കുന്നതും , "ക്രിക്കറ്റിന്റെ കോച്ചാണ്" എന്ന ഭാവമുള്ളവരും, രണ്ടും മൂന്നും ബിരുദവും ബിരുതാനന്തര ബിരുദവും ഉള്ള പല മാന്യന്മാരുടെയും മുഖത്ത് അപ്പോഴുള്ള ജാള്യത ഒന്നു കാണേണ്ടതു തന്നെയാണ്, പിന്നെ 'മൌനം വിദ്വാനു' ഭൂഷണം എന്നുള്ള പഴമൊഴി സാധൂകരിച്ചു കേൾക്കാത്ത ഭാവത്തിൽ നിൽക്കും.
കളി കഴിയുമ്പോഴേക്കും നേരം സന്ധ്യയാകും, കളി കഴിയുന്നതോടെ മിക്കവാറും ഏല്ലാവരും തിരികെ മിൽമയുടെ തിണ്ണയിലേയ്ക്കു മടങ്ങും. ഞങ്ങൾ കുറച്ചുപേർ വീണ്ടും നാലുകണ്ടത്തിൽ തന്നെ തുടരും, അങ്ങനെ അവിടെയുള്ള പുൽത്തകിടിയിൽ കിടക്കുമ്പോൾ ഉള്ള ഒരു ശാന്തത, ഒന്നിനെക്കുറിച്ചും വേവലാതിയില്ലാതെ, തമാശകൾ പറഞ്ഞും പിന്നെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അഭിനയത്തികവിനെ കുറിച്ചും നൃത്തത്തിനെ കുറിച്ചും തർക്കിച്ചും, വഴക്കടിച്ചും സന്ധ്യുടെ മനോഹാരിതയും, കുങ്കുമ വർണ്ണത്താൽ വർണ്ണ ശബളമായ ആകാശത്തിലൂടെ കൂടണയുന്ന പറവകളെ നോക്കിയും പിന്നെയും കുറച്ചു നേരം കൂടി അവിടെയിങ്ങനെ കിടക്കും പിന്നെ പതിയെ, അച്ചായന്റെ കടയിലേക്കും അവിടെ നിന്നും കുറച്ചുകഴിയുമ്പോൾ വീട്ടിലേക്കും...
"ഉണർന്നിരിക്കുന്ന നിമിഷത്തിലാണ് ജീവിക്കേണ്ടതെന്ന" ചൊല്ല് അന്വർത്ഥമാക്കിയിരുന്നതായിരുന്നു ഞങ്ങളുടെ കൌമാരം , ജീവിത പന്ഥാവിലൂടെ സഞ്ചരിച്ച് ഇത്ര ദൂരമെത്തിയിട്ടും തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴും ഒളിമങ്ങാതെ ഓരോരുത്തരുടേയും ഓർമകളിൽ കഴിഞ്ഞുപോയ കൗമാര കാലത്തിന്റെ വർണാഭമായ ഒരുപാടു ചിത്രങ്ങൾ ഞങ്ങളിൽ ഓരോരുത്തരിലും നിറഞ്ഞു നില്ക്കുന്നു.
എനിക്കറിയാം, ഇതു വായിക്കുമ്പോൾ കൂടെയുള്ളവരും കടന്നുപോയവരുമായ ഓരോ മുഖങ്ങളും, സംഭവങ്ങളും, കൊച്ചു കൊച്ചു വികൃതികളും, തല്ലും വഴക്കും , ചെറിയ വിഷമതകളുമൊക്കെ മനസ്സിലൂടെ തെളിമയോടെ തെളിഞ്ഞു വരുമെന്ന, അത് തന്നെയാണ് നമ്മളുടെ ഏറ്റവും വലിയ സമ്പാദ്യം. മറ്റേതു സമ്പാദ്യത്തെക്കാൾ വിലപിടിപ്പുള്ളതും ,നശിക്കാത്തതും ഓരോ ദിവസം കഴിയുമ്പോളും മുല്യം വർദ്ധിക്കുന്ന അമൂല്യമായ നിധി.
യന്ത്രവൽകൃതമായ ഇന്നത്തെ തലമുറയ്ക്കു നഷ്ടമാകുന്ന ബാല്യ കൗമാര കാലഘട്ടങ്ങളിലെ ഒരു മനോഹര ദിനം മാത്രമാണിത്, മനസ്സിൽ സൂക്ഷിക്കുവാൻ ഒർമ്മകളുടെ എണ്ണി യാലോടുങ്ങാത്ത അക്ഷയഖനി കൈമുതലായുള്ള ബാല്യ കൗമാര യൗവ്വനങ്ങളാൽ അനുഗ്രഹീതമായ ഒരു കാലഘട്ടങ്ങളിലൂടെ നടന്നുവന്ന ഒരു തലമുറയുടെ യാണു ഞങ്ങൾ.
ഓരോ ഓർമ്മപ്പെടുത്തലിലും തെളിച്ചവും, ഉണർവുമേകുന്ന , സുരഭിലമായ ഒരു പൂർവ്വകാലം .
സ്നേഹപൂർവ്വം
സൂരജ്

Comments
Post a Comment