പ്രിയപ്പെട്ട ലാലേട്ടാ മാപ്പ് !!!!!!

മാനാഭിമാനങ്ങളുടെ അർത്ഥമറിയാത്ത ഒരുപറ്റം കോമാളികളുടെ ജല്പനങ്ങളിൽ തകർന്നു പോകുന്നതല്ല ലാൽ എന്ന മലയാളിയുടെ സ്വകാര്യ സമ്പാദ്യം !!

അന്തസ്സും, ആത്മാഭിമാനവും ജീവിത മൂല്യങ്ങളുമൊക്കെ അഭിനവ വാസവദത്തമാരുടെ പാവാടത്തുമ്പിലും,  കേരളീയ കുടുബങ്ങളുടെ ഹൃദയരക്തo കുടിച്ചു വീർത്ത മദ്യ രാക്ഷസൻ മാർ  നീട്ടുന്ന എല്ലിൻ കഷ്ണങ്ങളിലും, അടിയറവുവെച്ച  നമ്മുടെ രാഷ്ട്രീയ കോമരങ്ങൾക്കു അമ്മാനമാടാനുള്ളതല്ല  ലാലേട്ടൻ എന്നു പ്രായ,ലിഗ,ജാതി,മത വർണ വ്യത്യാസമില്ലാതെ മലയാളികൾ ഹൃദയം കൊണ്ടു വിളിക്കുന്ന മോഹൻ  ലാൽ.

അമ്മയൂട്ടുന്ന മുലപ്പാലിനു പോലും വിലപേശി കപ്പവും നികുതിയും ചുമത്തുന്ന കേരള രാഷ്ട്രീയത്തിലെ മുന്നാം കിട കൂട്ടികൊടുപ്പുകാർക്കും,  കണ്ണടച്ചു ഇരിട്ടാക്കുന്ന ദല്ലാൾ മാർക്കും ഇതൊന്നും മനസ്സിലാവണം എന്നു നിർബന്ധമില്ല എങ്കിലും   ആത്മാഭിമാനത്തിനു സ്വന്തം ജീവനേക്കാൾ വില കല്പ്പിക്കുന്നവരാണ് സാധാരണ മനുഷ്യർ എന്ന് മറന്നു പോകരുത്‌ !!

വീണ്ടും വീണ്ടും ഇവരെയൊക്കെ തിരഞ്ഞെടുക്കേണ്ടി വരുന്ന ഹതാശരായ ഒരു സാധാരണക്കാരൻറെ ക്ഷമാപണം !!!!!

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്